
കൊല്ലം: കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്ര അയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു.
കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി എ.ഗ്രേഷ്യസ് ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സതീഷ് കെ.ഡാനിയേൽ അദ്ധ്യക്ഷനായി. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.വിനോദ്, കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി.ഗോപകുമാർ, ബി.ശ്രീകുമാർ, എ.നൗഷാദ്, ഡി.ഗിരീഷ് കുമാരി, മുൻ സംസ്ഥാന പ്രസിഡന്റ് ജി.ജയകുമാർ, എ.ആർ.രാജേന്ദ്രൻ, കെ.ബിനീഷ്, എസ്.ജേക്കബ്, ആർ.സിന്ധു, വി.മിനി, എസ്.സുജിത്ത് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച ജെ.ജെ.സതീഷ്, സന്തോഷ്.ജി.നാഥ്, കെ.എസ്.ബാബു രാജൻ, ആർ.രാജേശ്വരി എന്നിവർ മറുപടി പ്രസംഗം നടത്തി.