നവീകരണത്തിന്
89 ലക്ഷം രൂപ
മൈനർ ഇറിഗേഷൻ വകുപ്പ്
തയ്യാറാക്കിയ പദ്ധതി
നേരത്തെ ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ
സംരക്ഷണഭിത്തികൾ നിർമ്മിച്ചു
കല്പടവുകളും നടപ്പാതയുമൊരുക്കി,
പൊതു ഇടമാക്കിമാറ്റും
കൊട്ടാരക്കര: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കോട്ടാത്തല തേവർചിറ നാടിന് തിരികെ ലഭിച്ചു. ചിറയിൽ തെളിനീർ നിറഞ്ഞു. നിർമ്മാണ ജോലികൾ ശേഷിക്കുന്നുണ്ടെങ്കിലും നാട്ടുകാർ സന്തോഷത്തിലാണ്. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് തുക അനുവദിച്ചാണ് ചിറയുടെ നവീകരണം നടക്കുന്നത്. നേരത്തെ ജില്ലാ പഞ്ചായത്ത് തുക ഉപയോഗിച്ച് സംരക്ഷണ ഭിത്തികളുടെ കുറച്ച് ഭാഗം നവീകരിച്ചിരുന്നു.
നൂറ്റാണ്ടുകളുടെ ശേഷിപ്പ്
കോട്ടാത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെയും തണ്ണീർ പന്തൽ ദേവീക്ഷേത്രത്തിന്റെയും ഇടഭാഗത്തായിട്ടാണ് നൂറ്റാണ്ടുകളുടെ ശേഷിപ്പായ തേവർ ചിറയുള്ളത്. കൽക്കെട്ടുകളും കുളിക്കടവുകളും ഇടിഞ്ഞുതള്ളി ചിറ നശിച്ചപ്പോൾ പതിറ്റാണ്ടുകൾക്ക് മുൻപ് നവീകരണത്തിന് തുക അനുവദിച്ചിരുന്നു. നിർമ്മാണം ആദ്യഘട്ടത്തിൽത്തന്നെ നിലച്ചതോടെയാണ് ചിറ നാടിന് നഷ്ടപ്പെട്ടത്. വെള്ളം വറ്റിച്ച് മണ്ണ് കൂട്ടിവച്ചതിനാൽ കുറ്റിക്കാടുകൾ വളർന്നുമൂടി ചിറയിൽ പേരിനുപോലും വെള്ളമില്ലാത്ത സ്ഥിതിയായി. എന്നാൽ ഇപ്പോൾ കഥമാറി, ചിറ പഴയതിലും ഭംഗിയായി, ജലസമൃദ്ധിയിലുമായി.