സമർപ്പണ സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനം ചെയ്യും
അഞ്ചൽ :എസ്.എൻ.ഡി.പി യോഗം തേവർതോട്ടം 979-ാം നമ്പർ ശാഖയുടെ നവീകരിച്ച ഗുരുക്ഷേത്രത്തിന്റെ സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠാ കർമ്മവും ഇന്നും നാളെയും നടക്കും. ഇന്ന് ഉച്ചയ്‌ക്ക് 2.30 ന് പുനലൂർ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് ടി. കെ.സുന്ദരേശൻ ശാഖാ ഭാരവാഹികൾക്ക് കൈമാറുന്ന പഞ്ചലോഹ വിഗ്രഹം ഘോഷയാത്രയായി വിവിധ ഗുരുക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5.30ന് അറയ്‌ക്കൽ ദേവീക്ഷേത്രത്തിലും അവിടുന്ന് തേവർതോട്ടം ഗുരുക്ഷേത്രത്തിലും എത്തിച്ചേരും. വൈകിട്ട് 6.15ന് തന്ത്രി സനൽകുമാർ വിഗ്രഹം ഏറ്റുവാങ്ങും .തുടർന്ന് ഗുരുപൂജയും നടക്കും. നാളെ രാവിലെ 8.30ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ കാർമ്മികത്വത്തിൽ വിഗ്രഹ പ്രതിഷ്‌ഠാ കർമ്മം നടക്കും.തുടർന്ന് കലശാഭിഷേകം , മഹാഗുരുപൂജ,മഹാനേദ്യം മംഗളാരതി എന്നിവ നടക്കും. 9ന് സ്വാമി ശുഭാംഗാനന്ദ അനുഗഹ്ര പ്രഭാഷണം നടത്തും.10ന് ശാഖാ പ്രസിഡന്റ് അനിൽ സി.മഞ്ചാടിയിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമർപ്പണ സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനം ചെയ്യും.പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തും.പി.എസ്.സുപാൽ എം.എൽ.എ ഗുരദേവ സന്ദേശം നൽകും. വിവിധ രംഗങ്ങളിൽ മികവ് തെളിയച്ചവരെയും അടുത്തിടെ സർക്കാർ സർവീസിൽ പ്രവേശിച്ചവരെയും എം.എൽ.എ ആദരിക്കും.പുനലൂർ യൂണിയൻ സെക്രട്ടറി ആർ. .ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ് ഗുരു പ്രഭാഷണവും യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ , ഡയറക്‌ടർ ബോർഡ് അംഗങ്ങളായ ജി. ബൈജു, എൻ. സതീഷ് കുമാർ,യൂണിയൻ കൗൺസിലർ,എസ്.സദാനന്ദൻ,ശാഖാ വൈസ് പ്രസിഡന്റ് ജയപ്രസാദ് . ആർ.ചെറുകര,യൂണിയൻ പ്രതിനിധി എൻ.അനിരുദ്ധൻ,വാർഡ് അംഗങ്ങളായ പി.അനിൽകുമാർ, അജിതകുമാരി,വനിതാ സംഘം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ,വനിതാ സംഘം സെക്രട്ടറി ആർ. സുമംഗല എന്നിവർ സംസാരിക്കകും. ശാഖാ സെക്രട്ടറി അക്ഷയ് എസ്.ലാലു സ്വാഗതവും ശാഖാ കമ്മിറ്രി അംഗം വി.സുഗതൻ നന്ദിയും പറയും. ഉച്ചയ്‌ക്ക് 12.30ന് അന്നദാനം.തുടർന്ന് തിരുവാതിരയും കൈകൊട്ടിക്കളിയും .രാത്രി സൂപ്പർ ടാലന്റ് ഷോ.