കൊല്ലം: നാടിന്റെ വികസനത്തിന് കേന്ദ്ര- സംസ്ഥാന- തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ഏകോപനം ഉണ്ടാകണമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. സീനിയർ ജേണലിസ്റ്റ്സ് യൂണിയൻ കേരള സംസ്ഥാന സമ്മേളനത്തി​ന്റെ ഭാഗമായി​ നടന്ന സെമി​നാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.

ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷനായി. സമ്മേളനത്തിന്റെ ഭാഗമായി ' കൊല്ലം നഗരവികസനം, പ്രശ്നങ്ങളും പ്രതീക്ഷകളും' എന്ന വിഷയത്തിൽ സെമിനാർ നടന്നു. കേരള ടൂറിസം ഇൻഫ്രാസ്ട്രെക്ചർ എം.ഡി ഡോ.കെ.മനോജ് കുമാർ വിഷയാവതരണം നടത്തി. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ പ്രൊ.വി.സി ഡോ.എസ്. അയൂബ്, അഭിലാഷ് ആർക്കിടെക്ട് എം.ഡി. എസ്. അജിത്, സ്വാഗതസംഘം കൺവീനർമാരായ എസ്. അശോക് കുമാർ, ഡി. സുഘോഷ് എന്നിവർ സംസാരിച്ചു. ഡോ.കെ. മനോജ് കുമാർ, ഡോ.എസ്. അയൂബ് എന്നിവരെ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ശക്തിധരൻ പൊന്നാട അണിയിച്ചു.