കൊല്ലം: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 15 ട്രഷറികൾക്ക് മുന്നിൽ ജൂലായ് 1ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ അറിയിച്ചു.

കൊട്ടാരക്കര ജില്ലാ ട്രഷറി-എം.എം.നസീർ (കെ.പി.സി.സി ജനറൽ സെക്രട്ടറി), കുണ്ടറ-പി.രാജേന്ദ്രപ്രസാദ് (ഡി.സി.സി പ്രസിഡന്റ്),

കൊല്ലം ജില്ലാ ട്രഷറി-ബിന്ദുകൃഷ്ണ (കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം), .കൊല്ലം പെൻഷൻ പേയ്മെന്റ് ട്രഷറി, ആശ്രാമം -.ശൂരനാട് രാജശേഖരൻ (കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം), കരുനാഗപ്പള്ളി-കെ.സി.രാജൻ (യു.ഡി.എഫ് ജില്ലാ ചെയർമാൻ), കുന്നത്തൂർ-ആർ.ചന്ദ്രശേഖരൻ. (ഐ.എൻ.ടി​.യു.സി​ സംസ്ഥാന പ്രസിഡന്റ്), പത്തനാപുരം-.ചാമക്കാല ജ്യോതികുമാർ (കെ.പി.സി.സി നിർവാഹക സമിതിയംഗം), ചവറ-സന്തോഷ് തുപ്പാശേരി (ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ചാത്തന്നൂർ-.എ. ഷാനവാസ് ഖാൻ (കെ.പി.സി.സി നിർവാഹക സമിതിയംഗം), പരവൂർ- നെടുങ്ങോലം രഘു (കെ.പി.സി.സി നിർവാഹക സമിതിയംഗം), പൂയപ്പള്ളി- വെളിയം ശ്രീകുമാർ (ഡി.സി.സി ജനറൽ സെക്രട്ടറി), ചടയമംഗലം- ചിതറ മുരളി (ചടയമംഗലം യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ), കടയ്ക്കൽ-അഡ്വ.വി.ടി.സിബി ( ഡി.സി.സി ജനറൽ സെക്രട്ടറി), പുനലൂർ- ജി. ജയപ്രകാശ് (പ്രതിപക്ഷ നേതാവ്, പുനലുർ മുനി​സിപ്പാലിറ്റി), അഞ്ചൽ- സൈമൺ അലക്സ് (കെ.പി.സി.സി സെക്രട്ടറി) എന്നിവർ ഉദ്ഘാടനം ചെയ്യും.

സംഘടന നേതാക്കളായ പി. ഗോപാലകൃഷ്ണൻ നായർ, ഡി. ചിദംബരൻ, കെ.സി. വരദരാജൻ പിള്ള, എം. സുജൈ, കെ. രാജേന്ദ്രൻ, എ. നസീംബീവി, എ.എ. റഷീദ്, കെ. ചന്ദ്രശേഖരപിള്ള, ജി. ബാലചന്ദ്രൻ പിള്ള, എ. മുഹമ്മദ് കുഞ്ഞ്, ബി. സതീശൻ, ജി. സുന്ദരേശൻ, ജി. യശോധരൻ പിള്ള, പെരുമ്പുഴ ഗോപിനാഥൻ പിള്ള, വാരൃത്ത് മോഹൻകുമാർ, എസ്. വിജയകുമാരി എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും.