photo
ഹോർട്ടിക്കൾച്ചർ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഏരൂരിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു. പി.എസ്. സുപാൽ എം.എൽ.എ, അംബികാകുമാരി, ഓമന മുരളി തുടങ്ങിയവർ സമീപം

അഞ്ചൽ: ഹോർട്ടിക്കൾച്ചർ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഏരൂരിൽ മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഭാരതീപുരം പാം വ്യൂ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പി.എസ് സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് അംഗം സി.അംബിക കുമാരി, ഓയിൽപാം ചെയർമാൻ ആർ.രാജേന്ദ്രൻ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി.അജിത്ത്, ആർ.ലതികമ്മ ,എം.ജയശ്രീ തുടങ്ങിയവർ സംസാരിച്ചു .മികച്ച കൂൺ കർഷകരെയും ക്വിസ് മത്സര വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.