
കൊല്ലം: അയ്യൻകാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കോർപ്പറേഷൻ തടഞ്ഞു വച്ചിരിക്കുന്ന വേതന കുടിശിക കൊടുത്ത് തീർക്കുക, മിനിമം 200 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തുക, തൊഴിലാളികളോടുള്ള കോർപ്പറേഷൻ അധികാരികളുടെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അയ്യൻകാളി തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോർപ്പറേഷൻ ഓഫീസ് മാർച്ച് എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാാടനം ചെയ്തു.
കൊല്ലം റീജിയണൽ പ്രസിഡന്റ് പനയം സജീവ് അദ്ധ്യക്ഷനായി. രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി വർക്കിംഗ് കമ്മിറ്റി അംഗം കൃഷ്ണവേണി ജി.ശർമ്മ, സംസ്ഥാന നിർവാഹക സമിതി അംഗം ജോസ് വിമൽരാജ്, എച്ച്.അബ്ദുൽ റഹ്മാൻ, എസ്.നാസ്റുദ്ദീൻ, തുളസീധരൻ, കോതേത്ത് ഭാസുരൻ, ശ്രീകുമാരി ആർ.ചന്ദ്രൻ, ശ്രീജ ഭാസ്കർ, ശങ്കര നാരായണപിള്ള, കെ.എം.റഷീദ് എന്നിവർ സംസാരിച്ചു. ലൈല കുമാരി, കൗൺസിലർമാരായ അഭിലാഷ് കുരുവിള, സുമി , സ്വർണ്ണമ്മ, തൃക്കടവൂർ അജിത്ത്, ബൈജു മോഹൻ, ഷീല, സുശീല, സരിത, ഒ.ബി.രാജേഷ്, നൗഷാദ്, പെരുമൺ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.