penshan-

കൊല്ലം: ക്ഷേമപെൻഷൻ അവകാശമാക്കാൻ നിയമ നിർമ്മാണം നടത്തുക, പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കുക, മുതിർന്ന പൗരന്മാർക്ക് റെയിൽവേ നൽകിയിരുന്ന ഇളവുകൾ പുനഃസ്ഥാപിക്കുക, ക്ഷേമ പെൻഷൻ 3000 രൂപയെങ്കിലും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.വെള്ളിമൺ നെൽസൺ അദ്ധ്യക്ഷനായി. സെക്രട്ടറി ഡി.രാമചന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ.നമ്പൂതിരി, സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ജോസ് ഇന്നസെന്റ്, എ.ഐ.ടി.യു.സി പ്രതിനിധി പി.രഘുനാഥൻ, എ.ജി.രാധാകൃഷ്ണൻ, കെ.എസ്.സുരേഷ് കുമാർ, കെ.വിജയൻ പിള്ള, പി.എസ്.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.