അഞ്ചൽ: ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച ഇടമുളയ്ക്കൽ പഞ്ചായത്ത് വക കെട്ടിടങ്ങൾ കാടുകയറി നശിച്ചു. ഇപ്പോഴത് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. കമ്മ്യൂണിറ്റി ഹാൾ ലഹരി മാഫിയയുടെ കേന്ദ്രമായി. ആയൂർ സ്കൂളിനോട് ചേർന്നാണ് ഈ കെട്ടിടമുള്ളത്. ഇഴ ജന്തുക്കളെയും സാമൂഹ്യ വിരുദ്ധരെയും ഭയന്ന് സ്കൂൾ കുട്ടികൾക്ക് ഇതുവഴി കടന്നുപോകുക പ്രയാസമാണ്.
കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് നാളിതുവരെ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ആയൂർ-തിരുവനന്തപുരം റോഡരുകിൽ പതിനെട്ടര ലക്ഷം രൂപ ചെലവഴിച്ച് പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടവും നശിച്ചുകൊണ്ടിരിക്കുകയാണ്
പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് ലക്ഷങ്ങൾ മുടക്കിയ കെട്ടിടങ്ങൾ നശിക്കാൻ കാരണം. ആയൂരിൽ കമ്മ്യൂണിറ്റി ഹാളും കാടുകയറി നശിക്കുകയാണ്. കമ്മ്യൂണിറ്റി ഹാളും ടേക്ക് എ ബ്രേക്കും ജനങ്ങൾക്ക് ഉപയോഗ പ്രദമായ രീതിയിൽ പണി പൂർത്തീകരിക്കുന്നതിന് നടപടി ഉണ്ടാകണം.
രാജീവ് കോശി
ഗ്രാമപഞ്ചായത്ത് അംഗം(കോൺഗ്രസ് നേതാവ്)