കൊല്ലം: ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, കെമിക്കൽ, ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, കെമിക്കൽ (പി.ജി- ഇൻഡസ്ട്രിയൽ സേഫ്ടി ആൻഡ് എൻജിനീയറിംഗ്), പി.ജി -ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം.സി.എ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ, ഫിസിക്കൽ എഡ്യുക്കേഷൻ എന്നീ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനത്തിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു.
വിഭാഗങ്ങളും യോഗ്യതയും: ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിംഗ് (എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്), പി.ജി- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഐ.ടി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് എന്നീ വിഷയങ്ങളിൽ എം.ടെക്), പി.ജി- ഇൻഡസ്ട്രിയൽ സേഫ്ടി ആൻഡ് എൻജിനീയറിംഗ് (കെമിക്കൽ എൻജിനീയറിംഗ്/ ഇൻഡസ്ട്രിയൽ സേഫ്ടി ആൻഡ് എൻജിനീയറിംഗ്/ ഹെൽത്ത്, സേഫ്ടി ആൻഡ് എൻവയോൺമെന്റ് എന്നീ വിഷയങ്ങളിൽ എം.ടെക്). ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ, ഫിസിക്കൽ എഡ്യുക്കേഷൻ എന്നിവയ്ക്ക് ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്ഡിയുമാണ് യോഗ്യത. അപേക്ഷിക്കാനുള്ള ലിങ്ക് www.tkmce.ac.in എന്ന കോളേജ് വെബ്‌സൈറ്റിൽ. അവസാന തീയതി ജൂലായ് അഞ്ച്.