road-
മാരാരിത്തോട്ടം - ഷാപ്പ് മുക്ക് റോഡ്

തൊടിയൂർ: മാരാരിത്തോട്ടം ജംഗ്ഷനിൽ നിന്ന് കാരൂർക്കടവ് ഷാപ്പ് മുക്കിൽ സന്ധിക്കുന്ന ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള പൊതുമരാമത്ത് റോഡ് തകർന്ന് , സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളാകുന്നു. മഴ പെയ്തതോടെ റോഡും വെള്ളക്കെട്ടും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. റോഡ് നന്നാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളും പൊതു പ്രവർത്തകരും പലതവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമില്ല. സ്കൂൾ ബസുകളുൾപ്പടെ നിരവധി വാഹനങ്ങൾ പോകുന്ന ഈ റോഡിൽ ഗാന്ധി മുക്കിന് സമീപം വലിയൊരു കുളം രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ ഇരുചക്രവാഹന യാത്രികരുൾപ്പടെ അപകടത്തിൽപ്പെടുന്നത് പതിവാണ്.

സഞ്ചാരയോഗ്യമാക്കണം

ആർ.രാമചന്ദ്രൻ എം.എൽ.എ ആയിരുന്നപ്പോൾ കിഫ്ബി യിൽ ഉൾപ്പെടുത്തി മാരാരിത്തോട്ടം - കുറ്റിപ്പുറം റോഡ് നിർമ്മാണത്തിൽ ഈ ഭാഗവും ഉൾപ്പെടുത്തിയിരുന്നെങ്കിലും കുറ്റിപ്പുറം മുതൽ പ്ലാവിള ചന്തവരെ പണി നടത്തി അവസാനിപ്പിക്കുകയായിരുന്നു.

എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പൊതുമരാമത്ത് റോഡ്സ് വിഭാഗം കരുനാഗപ്പള്ളി സെക്ഷനിൽ പെട്ടതാണ് ഈ റോഡ്.

കോളകത്ത് കലുങ്കിന് തെക്കുവശം റോ‌ഡ് ആകെ തകർന്ന നിലയിലാണ്

മാരാരിത്തോട്ടം ജംഗ്ഷന് വടക്കുവശം ഗുരു മന്ദിരത്തിന് സമീപം വെള്ളക്കെട്ടാണ്.

ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകാത്തതിനാൽ റോഡിൽ കെട്ടി നിൽക്കുന്നു.

പതാരം, കുമരൻചിറ, മൈനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മാരാരിത്തോട്ടം,

കല്ലേലിഭാഗം, ചാമ്പക്കടവ് എന്നിവിടങ്ങളിലേക്കും പ്രധാന വഴിയാണിത്