പുനലൂർ: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സുരക്ഷിത പെൻഷൻ പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുന്നിയൂർ
ആവശ്യപ്പെട്ടു. പുനലൂർ മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പന്ത്രണ്ടാം ശമ്പളപരിഷ്കരണനടപടി ഉടൻ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പുനലൂർ പോക്സോ കോടതിയിൽ തസ്തികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേഖല വൈസ് പ്രസിഡന്റ് മധുസൂദനൻ പിള്ള അദ്ധ്യക്ഷനായി. ജില്ല പ്രസിഡന്റ് സതീഷ് കെ.ഡാനിയേൽ, ജോയിന്റ് സെക്രട്ടറിമാരായ ആർ.അനി, എം.ജി.പത്മകുമാർ , അനിരാജ്,ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ.സുഭാഷ്, എ.ഗ്രേഷ്യസ്, ജില്ല വനിത കമ്മിറ്റി സെക്രട്ടറി കെ.ജയകുമാരി, ശ്രീദർശ്, കെ.ബി.അരുൺകുമാർ, എൻ.ആർ.വിദ്യാ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബിനുനാഥ്(പ്രസിഡന്റ്), മധുസൂദനൻ പിള്ള,(വൈസ് പ്രസിഡന്റ്), സുനിൽരാജ്(സെക്രട്ടറി), അജികുമാർ, അലൻ എൽ.അരവിന്ദ്(ജോയിന്റ് സെക്രട്ടറിമാർ), എൻ.ആർ.വിദ്യ(ട്രഷറർ), വനിത കമ്മിറ്റി ഭരവാഹികളായി ബിന്ദു(പ്രസിഡന്റ്),വിഷ്ണുപ്രിയ (വൈസ് പ്രസിഡന്റ്),പ്രവീണ(സെക്രട്ടറി), എസ്.ആർ.രജനി( ജോ.സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.