ചാത്തന്നൂർ: വഴിയോര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യമുള്ള വഴിയോര വിശ്രമകേന്ദ്രം,​ 'ടേക്ക് എ ബ്രേക്ക്',​ പദ്ധതിക്ക് ആദിച്ചനല്ലൂർ പഞ്ചായത്തിൽ തുടക്കമായി. സ്ത്രീ സൗഹൃദവും ശിശു കേന്ദ്രീകൃതവുമായ രീതിയിലാണ് ഇത്തിക്കര - ആയൂർ റോഡിൽ വിശ്രമകേന്ദ്രം നിർമ്മിച്ചത്. ഭിന്ന ശേഷി സൗഹൃദമായ കേന്ദ്രത്തിൽ ആധുനിക സൗകര്യമുള്ള വിശ്രമമുറികളും ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. നൂറ് കണക്കിന് യാത്രക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജാഹരീഷ് ഉദ്ഘാടനം ചെയ്തു. ഷീല ബിനു അദ്ധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നിർമല വർഗീസ്, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം.അനിൽകുമാർ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, വാർഡ് മെമ്പർമാരായ ആർ.സാജൻ, ഏലിയാമ്മ ജോൺസൻ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ സുജാത, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനുജ, വി.ഇ.ഒ ഷബാന തുടങ്ങിയവർ സംസാരിച്ചു.