കൊല്ലം: ഇന്നത്തെ ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിക്കുന്ന അദ്ധ്യാപകർ കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സെകട്ടറി എസ്.ശ്രീഹരി എന്നിവർ അറിയിച്ചു.
ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനത്ത് നിന്ന് രാവിലെ 11ന് മാർച്ച് ആരംഭിക്കും. ഡി.ഡി.ഇ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.