k
ആദിച്ചനല്ലൂർ കൈതക്കുഴി വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷൾക്ക് ഫുൾ എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിക്കുന്ന ചടങ്ങ് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ആദിച്ചനല്ലൂർ കൈതക്കുഴി വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷൾക്ക് ഫുൾ എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും

ആദരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ്

കൊട്ടിയം നഗർ സംഘചാലക് രാജീവ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ രഞ്ജു ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ വോളിബാൾ ടീമിൽ സെലക്ഷൻ ലഭിച്ച അയന മറിയം ഫിലിപ്പിനെയും കഥാകൃത്തും സാഹിത്യകാരനുമായ കൈതക്കുഴി മോഹൻകുമാറിനെയും ആദരിച്ചു.

ബി.ജെ.പി ആദിച്ചനല്ലൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് സഹകരണ സെൽ ജില്ലാ കൺവീനർ

എസ്.വി.അനിത് കുമാർ, വിഷ്ണു മുരളി, അരുൺ സന്തോഷ്, രാജേഷ് എന്നിവർ പങ്കെടുത്തു.