irel-
മൈത്രി ഫാമിലി ക്ലബ്ബിന്റെയും ചവറ ഐ.ആർ.ഇ.എല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന എൽ.കെ.ജി , യു.കെ.ജി കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : മൈത്രി ഫാമിലി ക്ലബ്ബിന്റെയും ചവറ ഐ.ആർ.ഇ.എല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ എൽ.കെ.ജി , യു.കെ.ജി കുട്ടികൾക്കുള്ള പഠനോപകരണ വിതരണം കൊറ്റംകുളങ്ങര ജി.വി.എച്ച്.എസ്.എസിൽ നടന്നു. ക്ലബ് പ്രസിഡന്റ് മനോജ് പോരൂക്കര അദ്ധ്യക്ഷനായി. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. ചവറ ഐ.ആർ.ഇ.എൽ ജനറൽ മാനേജർ ആൻഡ് ഹെഡ് എൻ.എസ്.അജിത് പഠനോപകരണ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.സുധീഷ് കുമാർ, ഐ.ആർ.ഇ.എൽ ചീഫ് മാനേജർ ഭക്ത ദർശൻ, വാർഡ് മെമ്പറും ചവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജയലക്ഷ്മി, ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ മായാദേവി, ജി.വി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ബിനു, ക്ലബ് രക്ഷാധികാരി ജി.രാജു ഡിക്രൂസ്, പി.ടി.എ പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി സന്തോഷ് ഇടയിലമുറി സ്വാഗതവും ക്ലബ് ട്രഷറർ രാജേന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു.