sbi-

കൊല്ലം: എസ്.ബി.ഐ മ്യൂച്വൽ ഫണ്ടിന്റെ കൊല്ലം ബ്രാഞ്ച് താമരക്കുളത്ത് ഗണേഷ് ആർക്കേഡിൽ പ്രവർത്തനമാരംഭിച്ചു. എസ്.ബി.ഐ മ്യുച്വൽ ഫണ്ട് സോണൽ ഹെഡ് ഗൗരവ് ധർമറഹ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ എം.ബി.സൂര്യനാരായണൻ, റീജിയണൽ മാനേജർ എം.മനോജ്കുമാർ, എസ്.ബി.ഐ കൊല്ലം ബ്രാഞ്ച് എ.ജി.എം റോഷൻ, എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് റീജിയണൽ ഹെഡ് അബിൻ ആർ.നായിക്, കൊല്ലം ബ്രാഞ്ച് ഹെഡ് മിഥുമോഹൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ മ്യൂച്വൽമാരും, നാഷണൽ ഡിസ്ട്രിബ്യൂട്ടേഴ്സും ചടങ്ങിൽ പങ്കെടുത്തു.