 
പുനലൂർ: എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയനിലെ 744ാം നമ്പർ ചെളിക്കുഴി ശാഖയിലെ വാർഷിക പൊതുയോഗവും അവാർഡ് ദാനവും നടന്നു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ആർ.അജിത് കൃഷ്ണ അദ്ധ്യക്ഷനായി.യൂണിയൻ സെക്രട്ടറി ബി.ബിജു മുഖ്യപ്രഭാഷണവും അനുമോദനവും നടത്തി.യൂണിയൻ കൗൺസിലർ ബി.കരുണാകരൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു വി.ആമ്പാടി,വനിത സംഘം യൂണിയൻ സെക്രട്ടറി എസ്.ശശിപ്രഭ, വൈസ് പ്രസിഡന്റ് ദീപ ജയൻ, ശാഖ വൈസ് പ്രസിഡന്റ് എസ്.മുകേഷ്, സെക്രട്ടറി എൻ.സാംബശിവൻ, വനിതാസംഘ ശാഖ പ്രസിഡന്റ് ശ്യാമള പ്രസന്നൻ, സെക്രട്ടറി ഓമനരാജൻ, യൂണിയൻ പ്രതിനിധി ശ്രീജ സലീം തുടങ്ങിയവർ സംസാരിച്ചു.