പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിൽ മൂർഖൻ കയറി. പത്തി വിടർത്തി നിന്ന മൂർഖനെ കണ്ട് ഡോക്ടറും രോഗികളും ഭയന്നു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കൊല്ലം -തിരുമംഗലം ദേശീയ പാതയോരത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ളിലാണ് മൂർഖൻ കയറിയത്. രോഗികളാണ് മൂർഖനെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് വനപാലകരെത്തി മൂർഖനെ കുപ്പിയിലാക്കി, കട്ടിളപ്പാറ ഉൾവനത്തിൽ കൊണ്ടുവിട്ടു.