sunny
സണ്ണി

കൊല്ലം: യുവാവിനെയും ബന്ധുക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ.

തെക്കുംഭാഗം നടുവത്തുചേരി സണ്ണി ഭവനിൽ സണ്ണി(36) ആണ് ചവറ

തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ച് 8 ന് വൈകിട്ട് 7നാണ് സംഭവം. ഗുഹാനന്ദപുരം ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവം കണ്ട് കൊണ്ടു നിന്ന തെക്കുംഭാഗംസ്വദേശിയായ അനന്തുവിനെയാണ് പ്രതിയും സംഘവും ആക്രമിച്ചത്. കൈയ്യിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് അനന്തുവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അക്രമം തടയാൻ ശ്രമിച്ച അനന്തുവിന്റെ ബന്ധുക്കളെയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും നിലത്ത് തള്ളിയിട്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ അനന്തുവിന്റെ മൂക്കിന്റെ പാലത്തിന് പൊട്ടൽ ഏൽക്കുകയും

ചെയ്തു. കഴിഞ്ഞ വർഷം ഉത്സവത്തോടനുബന്ധിച്ച് അനന്തുവിന്റെയും

പ്രതിയുടെയും ക്ലബ്ബുകൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഈ

വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. സണ്ണി മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തെക്കുംഭാഗം പൊലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.