merit-

കൊല്ലം: ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മെരിറ്റ് ഡേ ആഘോഷം കൊല്ലം രൂപത എഡ്യൂക്കേഷൻ സെക്രട്ടറി ഫാ.ബി.ബിനു തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റോയ്സ്റ്റൺ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ ജോസ് സക്കറിയ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ അഡ്വ.എ.കെ.സവാദ് മുഖ്യപ്രഭാഷണം നടത്തി. 2023 -24 അദ്ധ്യയനവർഷത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 74 കുട്ടികൾക്ക് മാസ്റ്റർ സ്റ്റഡി സെന്റർ ഡയറക്ടർ എസ്.ഷാനവാസ് ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശിവകുമാർ, ഡെപ്യൂട്ടി എച്ച്.എം ബി.രാജീവ്, കൺവീനർ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.