കൊല്ലം: യുണൈറ്റഡ് മർച്ചന്റ് ചേംബർ (യു.എം.സി) ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10 ന് കൊല്ലം രാമവർമ ക്ലബ് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻ്റ് നിജാംബഷി അദ്ധ്യക്ഷനാകും. സംസ്ഥാന. ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഭരണസമതി തിരഞ്ഞെടുപ്പ് നടക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നിജാംബഷി, ജില്ല ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ, വൈസ് പ്രസിഡന്റ് എം.സിദ്ദിഖ് മണ്ണാന്റയ്യം, സെക്രട്ടറിമാരായ നാസർ ചക്കാലയിൽ, എ.എസ്.നഹാസ് എന്നിവർ പങ്കെടുത്തു.