കൊല്ലം: യുവ അഭിഭാഷയെ പീഡിപ്പിക്കeൻ ശ്രമിച്ച, സി.പി.എം നേതാവായ മുതിർന്ന അഭിഭാഷകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ യു. ഗോപകുമാർ, അഭിഷേക് മുണ്ടയ്ക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് ശരത് മാമ്പുഴ, സെക്രട്ടറി അഖിൽ, സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു അനിൽ, മണ്ഡലം പ്രസിഡന്റുമാരായ ബിനോയ് മാത്യൂസ്, ശബരീനാഥ്, നേതാക്കളായ, എം.എസ്. ആദിത്യൻ, വിഷ്ണു പ്രസാദ്, ഹരീഷ്, ഉണ്ണി, ലിജോയ്, വൈശാഖ്, അജീഷ് അയനി, അനൂപ് എന്നിവർ നേതൃത്വം നൽകി.