പടിഞ്ഞാറെകല്ലട: കാരാളിമുക്കിൽ മോഷണം പെരുകുന്നു. കഴിഞ്ഞദിവസം രാത്രി രണ്ടുമണിയോടെ കാരാളി മുക്കിലെ അഞ്ചോളം കടകളിൽ പൂട്ട് തകർത്ത് അകത്തു കടന്ന് പണം ഉൾപ്പെടെയുള്ള സാധനങ്ങൾ കവർന്നു. രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടമായതായി കടയുടമകൾ പറഞ്ഞു. മോഷണ ശ്രമത്തിനിടയിൽ ഒരു മോഷ്ടാവിന് മുറിവേറ്റ് രക്തം വാർന്നതായി കാണുന്നുണ്ട്. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വ്യാപാര സ്ഥാപനങ്ങളിൽ നടക്കുന്ന ഇത്തരം കവർച്ച തടയുന്നതിനായി പൊലീസിന്റെ ഭാഗത്തുനിന്നും കൃത്യമായ പട്രോളിംഗ് സംവിധാനം ഉണ്ടാകണം.

വ്യാപാരികൾ

പ്രത്യേക അന്വേഷസംഘം രൂപീകരിക്കണം

കാരാളിമുക്കിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതികളെ കണ്ടെത്തുവാൻ പൊലീസിന്റെ പ്രത്യേക അന്വേഷസംഘം രൂപീകരിക്കണം. അനശ്വര ഓഡിറ്റോറിയത്തിന് മുന്നിലുള്ള ഒരു വീട്ടിലാണ് ആദ്യം മോഷണശ്രമം നടന്നത്. താലൂക്കിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കി വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും സുരക്ഷ ഉറപ്പാക്കണം. സ്ട്രീറ്റ് ലൈറ്റുകൾ അറ്റകുറ്റപണി നടത്താത്തത് മോഷ്ടാക്കൾക്ക് അവസരമാക്കുന്നുണ്ട്. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട് വൈ. ഷാജഹാൻ ബ്ലോക്ക് പഞ്ചായത്ത് അംഗം