കരുനാഗപ്പള്ളി : ജില്ലയിൽ പ്ലസ് ടു പരീക്ഷയിൽ സയൻസിന് 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികളെയും നീറ്റ് പരീക്ഷയിൽ മുന്നൂറിന് മുകളിൽ മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികളെയും മെന്റർ അക്കാഡമി ഉപഹാരങ്ങലും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. മെന്റർ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് രക്ഷാധികാരി അഡ്വ.ശ്രീകുമാരൻ പിള്ള ഉദ്ഘാടനം ചെയ്തു. കരിയർ ഗുരു അജൽ അക്കരെ അദ്ധ്യക്ഷനായി. പ്രമുഖ ക്രിമിനോളജിസ്റ്റ് മെജോ ജോൺ മുഖ്യ അതിഥിയായി. മഹാത്മ പ്രൊഫഷണൽ എഡ്യുക്കേഷൻ പ്രിൻസിപ്പൽ എസ്.റീജ മുഖ്യ പ്രഭാഷണം നടത്തി. ഡോ.ബീന രാജശേഖരൻ, ഗിരിജ ദേവി ,ആശിക്ക് ബേബി എന്നിവർ സംസാരിച്ചു. മെന്റർ നീറ്റ് അക്കാഡമി ഡയറക്ടർ ശിവൻപിള്ള സ്വാഗതവും ഓഫീസ് കോ -ഓഡിനേറ്റർ സുദർശനൻ പിള്ള നന്ദിയും പറഞ്ഞു.