photo
സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അഞ്ചൽ ശബരിഗിരി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി നടന്ന യോഗം പത്മശ്രീ ഡോ.എം.ആ‌ർ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. ഡോ.വി.കെ.ജയകുമാർ, സുല ജയകുമാർ, പ്രിൻസിപ്പൽ ആശ തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ ശബരിഗിരി സ്കൂളിലെ സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദനയോഗം പത്മശ്രീ ഡോ. എം.ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷനായി. സ്കൂൾ സെക്രട്ടറി ‌ഡോ.ശബരീഷ് ജയകുമാർ, മാനേജർ സുല ജയകുമാർ, പ്രിൻസിപ്പൽ ബി.ആശ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കുള്ള പുരസ്കാര വിതരണവും ഡോ.എം.ആർ. രാജഗോപാൽ നിർവഹിച്ചു.