snn-

കൊല്ലം: സംസ്ഥാന ഇന്റർ പോളിടെക്നിക് കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റോടെ (222) കലാ കിരീടം കരസ്ഥമാക്കി ശ്രീനാരായണ പോളിടെക്നിക് കോളേജ് ഒന്നാമതെത്തി. കോളേജിലെ വിദ്യാർത്ഥിനി ആസിയ നൗഷാദിനെ കലാതിലകമായി തിരഞ്ഞെടുത്തു.

വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പൂർവ വിദ്യാർത്ഥിയും മ്യൂസിക്കൽ കമ്പോസറുമായ എസ്.അനുനന്ദ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ വി.സന്ദീപ് അദ്ധ്യക്ഷനായി. പൂർവ വിദ്യാർത്ഥികളും കോളേജിലെ മുൻ കലാ പ്രതിഭകളുമായിരുന്ന കെ.എസ്.ശ്രീഹരി, സൽന സലീം, അനീഷ്, കാഥികൻ നരിക്കൽ രാജീവ് എന്നിവർ പങ്കെടുത്തു. കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ജീവനക്കാരെയും ആദരിച്ചു.

സ്റ്റുഡൻസ് യൂണിയൻ ഭാരവാഹികളായ ആർ.ആദർശ്, സി.അജിത്, എ.അർജുൻ, മീനാക്ഷി, അഭിഷേക്, സോനു, ആസിയ നൗഷാദ്, സോനാ സുനിൽ, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ വി.എം.വിനോദ് കുമാർ, എസ്.സീമ, രത്നാസ് ശങ്കർ, എൻ.ഷൈനി, ഡി.തുളസീധരൻ, അദ്ധ്യാപകരായ ഡി.സതീശൻ, എ.അരുൺ കുമാർ, ആർ.അനൂപ്, പി.സുജാ, ഉത്തര പി.രാജ്, ജി.അക്ഷയ് എന്നിവർ സംസാരിച്ചു