കൊല്ലം: തിരുനല്ലൂർ കരുണാകരന്റെ 18-ാം ചരമവാർഷിക ദിനമായ ജൂലായ് 5ന് വൈകിട്ട് 5 ന് തിരുനല്ലൂർ സ്മൃതികേന്ദ്രം സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.കെ.പി ജംഗ്ഷനിലെ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ അഡ്വ. കെ.പി.സജിനാഥ് അദ്ധ്യക്ഷനാകും. സമ്മേളനത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കേരള സർവകലാശാല മലയാള വിഭാഗം മേധാവി ഡോ. സീമ ജെറോം, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, കൊല്ലം കോർപ്പറേഷൻ കൗൺസിലർ സ്വർണമ്മ എന്നിവർ സംസാരിക്കും. പ്രമുഖ ഗായിക ലതിക, പ്രദീപ് സ്വാതിചിത്ര, കെ.പി.എ.സി ലീലാകൃഷ്ണൻ എന്നിവർ തിരുനല്ലൂർ കവിതകൾ അവതരിപ്പിക്കും. പി.ദിനേശൻ സ്വാഗതവും വി.ആർ.ശർമ്മചന്ദ്രൻ നന്ദിയും പറയും.