kpssta-

കൊല്ലം: അവധി ദിനങ്ങൾ കവർന്നെടുത്ത ഇടത് സർക്കാരിനെതിരെ ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിച്ച് അദ്ധ്യാപകർ കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത് കുട്ടികളെയും അദ്ധ്യാപകരെയും ഒരുപോലെ ദ്രോഹിക്കുന്ന നടപടിയാണെന്നും പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും സി.ആർ.മഹേഷ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ ബി.ജയചന്ദ്രൻ പിള്ള, പി.എസ്.മനോജ്, ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, എ.ഹാരിസ്, പി.മണികണ്ഠൻ, സി.സാജൻ, പ്രിൻസി റീന തോമസ്, വിനോദ് പിച്ചിനാട്, ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്, ജില്ലാ ട്രഷറർ ബിജുമോൻ, ഷാജൻ സഖറിയ, ബിനോയ് കൽപകം എന്നിവർ സംസാരിച്ചു. ആനന്തവല്ലീശ്വരം ക്ഷേത്ര മൈതാനിയിൽ നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റ് ചുറ്റി ഡി.ഡി.ഇ ഓഫീസിന് മുന്നിൽ സമാപിച്ചു.