കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്രിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് നടക്കുന്ന ഗുരുദേവന്റെ 170-ാം മഹാജയന്തി ആഘോഷം വർണാഭമാക്കാൻ 501 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി.
ഇത്തവണത്തെ ചതയദിനാഘോഷം വർണാഭമാക്കുന്നതിനൊപ്പം മഹാജയന്തി ഘോഷയാത്രയിൽ മുൻവർഷങ്ങളെക്കാൾ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് പുതിയസാഹചര്യത്തിൽ അനിവാര്യമാണെന്ന് കൊല്ലം എസ്.എൻ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പറഞ്ഞു.
മുൻവർഷത്തെക്കാൾ പങ്കാളിത്തം വർദ്ധിപ്പിച്ച് ഓരോ വർഷവും കൊല്ലത്ത് നടക്കുന്ന മഹാജയന്തി ഘോഷയാത്ര ചരിത്രം സൃഷ്ടിക്കാറുണ്ടെന്നും അത്തരത്തിൽ പുതിയൊരു ചരിത്രം സൃഷ്ടിക്കാനുള്ള പരിശ്രമം ഇത്തവണത്തെ മഹാജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് യോഗം, എസ്.എൻ ട്രസ്റ്റ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അദ്ധ്യക്ഷത വഹിച്ച യോഗം കൗൺസിലർ പി.സുന്ദരൻ പറഞ്ഞു. മഹാജയന്തി ആഘോഷം പങ്കാളിത്തത്തിന് പുറമേ ഗുരുദേവദർശനം ജനങ്ങളിലേക്ക് എത്തിക്കുന്ന നിശ്ചലദൃശ്യങ്ങളും മറ്റ് കലാരൂപങ്ങളും കൂടുതൽ അണിനിരത്തി ചരിത്രസംഭവമാക്കണെമന്ന് സ്വാഗതം ആശംസിച്ച് കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദി പറഞ്ഞു.
കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.വി.മനോജ്, വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.വി.വിജയൻ, എസ്.എൻ ട്രസ്റ്റ് സ്പെഷ്യൽ ഓഫീസർ ഡോ.നിഷ ജെ.തറയിൽ, കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജെ.ബിജു, കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എസ്.നിഷ, കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ് ഹെഡ്മിസ്ട്രസ് എസ്.എൽ.ബിനി, എസ്.സുവർണകുമാർ, എ.ഡി.രമേഷ്, നേതാജി ബി.രാജേന്ദ്രൻ, അഡ്വ.ധർമ്മരാജൻ, ബി.വിജയകുമാർ, ബി.പ്രതാപൻ, പുണർതം പ്രദീപ്, ഷാജി ദിവാകർ, എം.സജീവ്, അഡ്വ.എസ്.ഷേണാജി, ഇരവിപുരം സജീവൻ, ജി.രാജ്മോഹൻ, മഹിമ അശോകൻ, ഡോ.എസ്.സുലേഖ, കുമാരി രാജേന്ദ്രൻ, ഡോ.അനിതശങ്കർ, ശാന്തിനി ശുഭദേവൻ, രജിത രാജേന്ദ്രൻ, ജെ.വിമലകുമാരി, ബിന്ദു ശ്രീകുമാർ, പുതുച്ചിറ രതീദേവി, ഗീതാസുകുമാരൻ, എസ്.അജുലാൽ, പി.വി.രജിമോൻ, ഡോ.എസ്.വിഷ്ണു, രഞ്ജിത്ത് രവീന്ദ്രൻ, പ്രമോദ് കണ്ണൻ, ഹരി ശിവരാമൻ, വിനുരാജ്, അഭിലാഷ് പുതുച്ചിറ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശാഖ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ, പെൻഷണേഴ്സ് കൗൺസിൽ, സൈബർസേന ഭാരവാഹികൾ പങ്കെടുത്തു.
എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (മുഖ്യരക്ഷാധികാരി), പ്രസിഡന്റ് ഡോ.എം.എൻ. സോമൻ(രക്ഷാധികാരി), അസി.സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ട്രഷറർ ഡോ.ജി.ജയദേവൻ (ഉപരക്ഷാധികാരി), മോഹൻ ശങ്കർ (ചെയർമാൻ), എൻ.രാജേന്ദ്രൻ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി 501 അംഗ സ്വാഗതസംഘത്തിനും രൂപം നൽകി.