navadeep-

കൊല്ലം: നവ്ദീപ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ച വിദ്യാർഥികളുടെ ഇൻവെസ്റ്റിച്ചർ സെറിമണി കൊല്ലം എൻ.സി.സി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി കമാൻഡർ ആൻഡ് ചീഫ് അഡ്മിനിസ്ട്രേറ്റർ ഓഫീസർ കേണൽ എഫ്.പി.ദുബാഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ അർവിന്ദ് ക്ലീറ്റസ് സ്വാഗതം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമെന്റ് അംഗങ്ങൾക്ക് ബാഡ്ജ് വിതരണം നടത്തി. സ്കൂൾ സീനിയർ പ്രിൻസിപ്പൽ പ്രീതാ ക്ലീറ്റസ്, ഡയറക്ടർ അശ്വിൻ ക്ലീറ്റസ്, വൈസ് പ്രിൻസിപ്പൽ ഇഗ്നേഷ്യസ്, സ്കൂൾ കൗൺസിലർ ഷാർലറ്റ് ഡിക്സൺ എന്നിവർ നേതൃത്വം നൽകി.