 
കൊട്ടാരക്കര: കോക്കാട് ഗവ.എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. പ്രഥമാദ്ധ്യാപിക എസ്. ശ്രീദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.ശ്രീനാഥ് അദ്ധ്യക്ഷനായി. അദ്ധ്യാപകരായ രഞ്ജു,, വിനീത, ജിബി ജോർജ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരുടെയും പി.ടി.എയുടെയും സഹായത്തോടെ കുട്ടികൾ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. കൂടാതെ പോസ്റ്റർ പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.