പോരുവഴി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണത്തിൽ 2023 -2024 സാമ്പത്തിക വർഷം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ ശാസ്താംകോട്ട
ബ്ലോക്ക് പഞ്ചായത്തിനെ പ്രാപ്തമാക്കിയ ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളെ ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ വച്ച് ആദരിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം,ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.രതീഷ്, കെ. സനിൽകുമാർ, എസ്.ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.അൻസാർ ഷാഫി, എൻ. പങ്കജാക്ഷൻ, പി.ഗീതാകുമാരി, തുണ്ടിൽ നൗഷാദ്, വൈ.ഷാജഹാൻ, ആർ.രാജി, രാജി രാമചന്ദ്രൻ, ലത രവി, എസ്.ശശികല, ജില്ലാ മിഷൻ പ്രതിനിധി മീനാംബിക എന്നിവർ സംസാരിച്ചു. ഏഴ് ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡന്റുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. എം.ജി.എൻ .ആർ.ഇ. ജി .എസ് വിഭാഗം ജോയിന്റ് ബി.ഡി.ഒ ഷീൻ സ്റ്റാൻലി നന്ദി പറഞ്ഞു.