തൊടിയൂർ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ചെണ്ടുമല്ലി കൃഷി തൊടിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം സുധീർ കാരിക്കൽ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിരുദ്ധൻ, ക്ഷേമകാരി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ് ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെർലി ശ്രീകുമാർ , സുനിത അശോകൻ, ശ്രീലത,കൃഷി ഓഫീസർ കാർത്തിക , അസി. കൃഷി ഓഫീസർ സുർജിത്, സി.ഡി.എസ് ചെയർപേഴ്സൺ കല, സി.ആർ.പി പത്മകുമാരി എന്നിവർ പങ്കെടുത്തു.