കൊല്ലം: കേരളകൗമുദിയുടെയും കൊല്ലം കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നു. കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ആരംഭിക്കുന്ന സെമിനാർ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.
എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ.സാംബശിവൻ അദ്ധ്യക്ഷനാകും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. സിവിൽ എക്സൈസ് ഓഫീസർ സോണി.ജെ സോമൻ ലഹരിവിരുദ്ധ ക്ലാസ് നയിക്കും. സ്കൂൾ പ്രിൻസിപ്പൽ എസ്.നിഷ സ്വാഗതവും കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ നന്ദിയും പറയും.