തൊടിയൂർ: മാലുമേൽ പൗരസമിതി ഗ്രന്ഥശാല ആൻഡ് വായനശാലയും വേങ്ങറ ജി.ഡബ്ള്യു. എൽ.പി സ്കൂളും സംയുക്തമായി നടത്തിയ വായന വാരാഘോഷ പരിപാടികൾ സമാപിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്.സജയൻ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക അനീസ സ്വാഗതം പറഞ്ഞു. 'അമ്മയ്ക്കൊരു പുസ്തകം' പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്തംഗം ടി. ഇന്ദ്രൻ നിർവഹിച്ചു. സ്കൂളിലെ പുസ്തകങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിച്ച് വായന പരിപോക്ഷിപ്പിക്കുന്നതിന്റെ ഭാഗമായി മുതിർന്ന പൗരനായ സുഗതന് സ്കൂൾ വിദ്യാർത്ഥി പുസ്തകം കൈമാറി. റിട്ട.ഹെഡ്മിസ്ട്രസ് ലക്ഷ്മികുട്ടിയമ്മ ബാലസാഹിത്യകൃതികൾ പരിചയപ്പെടുത്തി. സ്കൂളിലെ കുട്ടികളുടെ വായനക്കുറിപ്പ് കെ.വി.വിജയൻ പ്രകാശനം ചെയ്തു. പൗരസമിതി ഭാരവാഹികളായ സജിത് കൃഷ്ണ, മായാദേവി, സദാനന്ദൻ,
സീനിയർ അസിസ്റ്റന്റ് പി.ജെ.വഹീദ, സ്റ്റാഫ് സെക്രട്ടറി അജിത എന്നിവർ സംസാരിച്ചു. ഒ.ബി. ഉണ്ണിക്കണ്ണൻ നന്ദി പറഞ്ഞു.