photo
പുനലൂർ നഗരസഭ കൗൺസിൽ ഹളിൽ നടന്ന എച്ച്. എം.സി യോഗത്തിൽ കോൺഗ്രസ് അംഗങ്ങളും, ഭരണ പക്ഷ അംഗങ്ങളും തമ്മിൽ നടന്ന വാക്കേറ്റം

പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയിലെ ഫീസ് നിരക്ക് ഇരട്ടിയായി വർദ്ധിപ്പിക്കാനുള്ള മാനേജ്മെന്റ് കമ്മിറ്റി തീരുമാനം കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. ഒ.പി ടിക്കറ്റ്, ലാബ് ടെസ്റ്റ്, ഡയാലിസസ്,മോർച്ചറി ഫ്രീസർ,സ്കാനിംഗ് തുടങ്ങിയവയുടെ നിരക്കുകളാണ് കുത്തനെ വാർദ്ധിപ്പാക്കാൻ എച്ച്.എം.സി കമ്മിറ്റിയിലെ ഒരു വിഭാഗം തീരുമാനിച്ചത്. ഇതിനെ എതിർത്ത കോൺഗ്രസ് അംഗങ്ങളും അനുകൂലിച്ച അംഗങ്ങളും തമ്മിൽ അദ്ധ്യക്ഷയായ നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലതയുടെ മുന്നിൽ വച്ച് വാക്കേറ്റവും ബഹളവും ഉണ്ടായി. താലൂക്ക് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരെ നിയമിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.പോളിദന്തൽ ക്ലിനിക്കിന് ദന്തൽ ഒ.പി , സിറാമിക് ലാബ് തുടങ്ങിയവ ആരംഭിക്കുന്നതിന് 3മാസം മുമ്പ് തുക അനുവദിച്ചിട്ടും ആരംഭിക്കാൻ കഴിഞ്ഞില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബിനോയ് രാജൻ, വസന്തരഞ്ചൻ,പ്രിയ പിള്ള, അഡ്വ.പി.എ.അനസ് ,പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ,സി.പി.ഐ ജില്ല കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ, എൻ.സി.പി ജില്ല കമ്മിറ്റി അംഗം എസ്.കുമാർ, മുസ്ലീം ലീഗ് ജില്ല സെക്രട്ടറി എം.എം.ജലീൽ തുടങ്ങിയവർ എച്ച്.എം.സി യോഗത്തിൽ സംസാരിച്ചു.