കൊല്ലം: സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ ജനസംഖ്യയും ഭൂവിസ്തൃതിയും അടിസ്ഥാനമാക്കി താലൂക്കുകളും വില്ലേജുകളും വിഭജിക്കണമെന്ന് കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പി.സുമോദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആർ.രാജേന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.ഗ്രേഷ്യസ്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സതീഷ്.കെ.ഡാനിയേൽ, കെ.ആർ.ഡി.എസ്.എ ജില്ലാ സെക്രട്ടറി ആർ.സുഭാഷ്, കെ.ബിനീഷ്, എ.സജില, കെ.ആർ.രാജേഷ്, ടി.എം.ഷക്കീല, ഐ.ഷിഹാബുദ്ദീൻ, കെ.റോയി മോഹൻ, എസ്.ജേക്കബ്, കെ.ജി.ഗോപകുമാർ, ബി.ശ്രീകുമാർ, എ.നൗഷാദ്, ഡി.ഗിരീഷ് കുമാരി എന്നിവർ സംസാരിച്ചു.