കൊല്ലം: എസ്.എൻ.ഡി.പി യോഗം ശക്തികുളങ്ങര 604-ാം നമ്പർ ശാഖാതിർത്തിയുള്ള എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും മെമെന്റോയും ഗോൾഡ് മെഡലും നൽകി ആദരിക്കലും ഇന്ന് വൈകിട്ട് 4.30ന് ശാഖാ ഹാളിൽ നടക്കും. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്‌ഘാടനം ചെയ്യും. സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. 2023ലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത ചാത്തന്നൂർ മീനാട് വില്ലേജ് ഓഫീസർ എസ്.സുനിൽ കുമാറിനെ ആദരിക്കും.
യോഗം കൗൺസിലർ പി.സുന്ദരൻ, യോഗം ബോർഡ് മെമ്പർ എ.ഡി.രമേശ്, യൂണിയൻ പഞ്ചായത്ത് അംഗം അഡ്വ.ഷേണാജി, യൂണിയൻ വനിതാ സംഘം സെക്രട്ടറി ഷീലാ നളിനാക്ഷൻ എന്നിവർ പങ്കെടുക്കും. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം ടി.സുരേഷ് ബാബു, വനിതാ സംഘം പ്രസിഡന്റ് സന്ധ്യ, സെക്രട്ടറി മീനാകുമാരി എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി വെൺമണാംതറ രാജേന്ദ്രൻ സ്വാഗതവും യൂണിയൻ പ്രതിനിധി ആർ.സുനിൽ കുമാർ നന്ദിയും പറയും. തുടർന്ന് 170-ാ മത് നാരായണഗുരുദേവ ജയന്തി ആഘോഷത്തിന്റെ യോഗം നടക്കും.