 
പുനലൂർ: എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയനിലെ 462-ാം നമ്പർ പിറവന്തൂർ കിഴക്ക് ശാഖയിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഗുരുദേവ പഠന ക്ലാസ് ആരംഭിച്ചു. ശാഖ ഹാളിൽ നടന്ന പരിപാടി വനിത സംഘം യൂണിയൻ സെക്രട്ടറിയും യൂണിയൻ കൗൺസിലറുമായ എസ്.ശശിപ്രഭ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ബൈഷി അദ്ധ്യക്ഷനായി. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റിജു വി.ആമ്പാടി മുഖ്യപ്രഭാഷണം നടത്തി. ശാഖ വൈസ് പ്രസിഡന്റ് അഡ്വ.ടി.രാജു, ആക്ടിംഗ് സെക്രട്ടറി റെജി വി.ആമ്പാടി,ശാഖ കമ്മിറ്റി അംഗവും, വാർഡ് അംഗവുമായ ടി.ബിജി, വനിതസംഘം ശാഖ പ്രസിഡന്റ് സജിനി മണി,മുൻ സെക്രട്ടറി സി.ആർ.രജികുമാർ, വനിത സംഘം ശാഖ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വിനിത അജികുമാർ, രേഷ്മ ,ശ്യാമള, ഗുരുകുലം കുടുംബയോഗം ചെയർമാൻ സദാനന്ദൻ, ശിവഗിരി കുടുംബയോഗം ചെയർമാൻ ചിത്രാംഗതൻ തുടങ്ങിയവർ സംസരിച്ചു.