പുനലൂർ: ജില്ലയുടെ കിഴക്കൻ മലയോര മേഖല കേന്ദ്രീകരിച്ചുള്ള കള്ള് ഷാപ്പുകളിൽ വ്യാജ മദ്യം വിൽക്കുന്നതായി പരാതി. നിരവധി കള്ള് ഷാപ്പുകളാണ് ഈ മേഖലയൽ പ്രവർത്തിക്കുന്നത്. കള്ള് ഷാപ്പുകളിലെ വീര്യം കൂടിയ വ്യാജ മദ്യ വിൽപ്പന തടയുകയും നടപടികൾ സ്വീകരിക്കുകയും സമഗ്ര പരിശോധനകൾ നടത്തുകയും ചെയ്യണമെന്ന് മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. എസ്.ഇ.സഞ്ജയ്ഖാൻ ആവശ്യപ്പെട്ടു. കള്ള് ഷാപ്പുകളിൽ നിന്ന് വീര്യം കൂടിയ ലഹരിപദാർത്ഥങ്ങൾ കഴിച്ച് മദ്യപാനികൾ പാതയോരങ്ങളിലും മറ്റും കുഴഞ്ഞ് വീഴുന്ന അവസ്ഥയാണ് നിലവിൽ. വ്യാജ മദ്യം സംബന്ധിച്ച് ആരോഗ്യവകുപ്പും, ഫുഡ് സേഫ്ടി ഉദ്യോഗസ്ഥരും പരിശോധനകൾ തടത്താൻ തയ്യാറാകണം. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കളക്ടർക്കും മറ്റും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.