photo
നിർമ്മാണം പൂർത്തിയാകുന്ന പുത്തൂർ ഹൈടെക് മാർക്കറ്റ്

പുത്തൂർ : പുത്തൂരുകാർക്ക് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ വക ഓണസമ്മാനമായി ഹൈടെക് മാർക്കറ്റ് ലഭിക്കും. നിർമ്മാണ ജോലികൾ പൂർത്തിയായി. മാർക്കറ്റ് വളപ്പിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരങ്ങൾ വെട്ടിയൊതുക്കൽ ജോലികൾ ഇന്നലെ തുടങ്ങി. ഇതിന് ശേഷം പ്രവേശന കവാടം വൃത്തിയാക്കലും അനുബന്ധ പ്രവർത്തനങ്ങളും നടത്തിയാൽ മാർക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യാനാകും. കുളക്കട പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പുത്തൂരിൽ കാലങ്ങളായി പ്രവർത്തിച്ചുവന്ന ചന്തയാണ് അത്യാധുനിക രീതിയിൽ നവീകരിച്ചത്. മന്ത്രി ഇടപെട്ട് അനുവദിച്ച 2.84 കോടി രൂപ ഉപയോഗിച്ചാണ് ഹൈടെക് മാർക്കറ്റ് ആക്കിയത്. തീരദേശ വികസന കോർ‌പ്പറേഷനാണ് നിർമ്മാണ ചുമതല.

ഹൈടെക് മാർക്കറ്റിന്

2.84 കോടി രൂപ

5700 ചതുരശ്ര അടി വിസ്തീർണം

25 സ്റ്റാളുകൾ

10 കടമുറികൾ, ശീതീകരണ മുറികൾ, മത്സ്യ വില്പനയ്ക്കുള്ള സ്റ്റെയിൻലസ് സ്റ്റീൽ കൗണ്ടറുകൾ, മലിന ജല സംസ്കരണ പ്ളാന്റ്, ടോയ്ലറ്റ് സംവിധാനങ്ങൾ, സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ വിശ്രമ മുറികൾ, പാർക്കിംഗ് സൗകര്യം, ലോഡിംഗ് അൺലോഡിംഗ് സൗകര്യം