photo
കൂൺഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.പ്രാസദ് മികച്ച കർഷകരെ ആദരിക്കുന്നു. പി.എസ്.സുപാൽ എം.എൽ.എ, ഓയിൽഫാം ഡയറക്ടർബോർഡ് അംഗം സി.അജയപ്രസാദ് തുടങ്ങിയവർ സമീപം.

പുനലൂർ: സംസ്ഥാനത്ത് 14 ഡി.പി.ആർ ക്ലിനിക്കുകൾ ആരംഭിക്കുന്നതിൽ ഒന്ന് പുനലൂർ നിയോജകമണ്ഡലത്തിൽ തുടങ്ങുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കേരളത്തിൽ കൂൺ കൃഷി പ്രേത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഏരൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കൂൺ ഗ്രാമം പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. ഓയിൽ പാം ഇന്ത്യാ ചെയർമൻ ആർ.രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാഹറിഷ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഓയിൽ പാം ഇന്ത്യ ഡയറക്ടറർമാരായ സി.അജയപ്രസാദ്, എം.സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗം റജി ഉമ്മൻ, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, മുൻ മന്ത്രി കെ.രാജു, ലിജു ജമാൽ, അഡ്വ. ആർ.സജിലാൽ തുടങ്ങിയവർ സംസാരിച്ചു.