
കൊല്ലം: പൂട്ടിക്കിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുക, ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ ഉപാധികൂടാതെ നടപ്പിലാക്കുക, ഐ.ആർ.സി വിളിച്ച് സ്റ്റാഫിന്റെ ശമ്പളം പുതുക്കുക, കയർ, കൈത്തറി, നബീഡി എന്നിവിടങ്ങളിലെ പ്രവൃത്തി ദിനത്തിന് 100 രൂപ ക്രമത്തിൽ ഇൻകം സപ്പോർട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ക്യാഷ്യു നട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ യു.ടി.യു.സി അവകാശ പ്രഖ്യാപന കൺവെൻഷൻ ദേശീയ പ്രസിഡന്റും കാഷ്യു വർക്കിംഗ് പ്രസിഡന്റുമായ എ.എ.അസീസ് നിർവഹിച്ചു.
സമര പ്രഖ്യാപന രൂപരേഖയും ഗവൺമെന്റിന് സമർപ്പിക്കുന്ന മെമ്മോറാണ്ടവും ജനറൽ സെക്രട്ടറി സജി.ഡി.ആനന്ദ് കൺവെൻഷനിൽ അവതരിപ്പിച്ചു. യു.ടി.യു.സി ദേശീയ സമിതി അംഗം ടി.സി.വിജയൻ അദ്ധ്യക്ഷനായി. പി.പ്രകാശ് ബാബു, ഇടവനശേരി സുരേന്ദ്രൻ, കെ.എസ്.വേണുഗോപാൽ, എം.എസ്.ഷൗക്കത്ത്, ജി.വേണുഗോപാൽ, സി.മഹേശ്വരൻ പിള്ള, ബിജുലക്ഷ്മി കാന്തൻ, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.