കൊല്ലം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ അദ്ധ്യാപകർക്ക് ഗവേഷണത്തിന് സാമ്പത്തിക സഹായം നൽകുന്നു. സർക്കാർ, എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിംഗ്, സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ അഞ്ച് വർഷത്തിൽ കവിയാത്ത അദ്ധ്യാപന പരിചയമുള്ളവർക്ക് 'റിസർച്ച് സീഡ് മണി' പദ്ധതിയിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വർക്ക് പരമാവധി 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. പദ്ധതിയുടെ വിശദവിവരങ്ങളും അപേക്ഷയുടെ ഫോർമാറ്റും സർവകലാശാലയുടെ വെബ്സൈറ്റിൽ www.ktu.edu.in ൽ ലഭ്യമാണ്. അപേക്ഷകൾ ആഗസ്റ്റ് 20ന് മുമ്പ് rsm@ktu.edu.in ലേക്ക് അയക്കണം.