photo
ഇൻഡോ-ദുബായ് എക്സലെൻസി അവാ‌ർഡ് ലഭിച്ച ശബിരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാറിനെ സി. കേശവൻ സ്മരകസമിതി രക്ഷാധികാരിയും മുൻ മന്ത്രിയുമായ അഡ്വ. കെ. രാജു പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഡോ. കെ.വി. തോമസ് കുട്ടി, അനീഷ് കെ. അയിലറ,ടി..അജയൻ, അശോകൻ കുരുവിക്കോണം തുടങ്ങിയവർ സമീപം

അഞ്ചൽ: വിദ്യാഭ്യാസ- ആരോഗ്യ മേഖലയിൽ നടത്തുന്ന മികച്ച സേവനത്തിന് ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്സിന്റെ ഇൻഡോ-ദുബായ് ഇന്റർനാഷണൽ എക്സലൻസി അവാർഡ് ലഭിച്ച ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാറിനെ സി.കേശവൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സമിതി മുഖ്യ രക്ഷാധികാരിയും മുൻ മന്ത്രിയുമായ അഡ്വ.കെ.രാജു ഡോ.ജയകുമാറിനെ പൊന്നാട അണിയിച്ചു. സി. കേശവൻ സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ അദ്ധ്യക്ഷനായി. സുഹൃത് വേദി പ്രസിഡന്റും അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.കെ.വി. തോമസ് കുട്ടി, ഏരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. അജയൻ, സമിതി എക്സിക്യൂട്ടീവ് മെമ്പർ അശോകൻ കുരുവിക്കോണം, സമിതി സെക്രട്ടറി അഞ്ചൽ ജഗദീശൻ, അംഗങ്ങളായ എൻ.ശ്രീകുമാർ ഭാരതീപുരം, ശ്യാം പനച്ചവിള, സ്കൂൾ മാനേജറും ഡോ.വി.കെ. ജയകുമാറിന്റെ ഭാര്യയുമായ സുല ജയകുമാർ, മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.