കൊ​ല്ലം: പ്ല​സ് ടു, ഡി​ഗ്രി പൂർ​ത്തി​യാ​യ വി​ദ്യാർ​ത്ഥി​കൾ​ക്ക് ജർ​മ്മ​നി​യിൽ ന​ഴ്‌​സിംഗ്, ടൂ​റി​സം ഹോ​സ്​പി​റ്റാ​ലി​റ്റി, മെ​ക്ക​ട്രോ​ണി​ക്‌​സ്, ഐ.ടി സ്‌​പെ​ഷ്യ​ലി​സ്റ്റ്, ഷെ​ഫ്, ഇ​ല​ക്ട്രി​ക് ഇൻ​ഡ​സ്​ട്രി​യൽ സ്‌​പെ​ഷ്യ​ലിസ്റ്റ് എ​ന്നീ മേ​ഖ​ല​ക​ളിൽ സ്‌​കോ​ളർ​ഷി​പ്പോ​ടു​ കൂ​ടി ജർ​മ്മ​നി​യിൽ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പഠി​ക്കാം. പഠി​ക്കു​ന്ന കാ​ല​യ​ള​വിൽ പ്ര​തി​മാ​സം ഒ​രു ല​ക്ഷം രൂ​പ വ​രെ സ്‌​റ്റൈ​പെൻ​ഡ് ല​ഭി​ക്കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാർ​ത്ഥി​കൾ​ക്ക് ജർ​മ്മൻ ഭാ​ഷാ പ​രി​ശീ​ല​നം നൽ​കു​ന്ന​താ​ണ്. 2025​ലെ ഇൻ​ടേ​ക്കി​ലേ​ക്കു​ള്ള ബാ​ച്ചു​ക​ളു​ടെ ജർ​മ്മൻ ഭാ​ഷ പ​രി​ശീ​ല​നം ജൂ​ലായ് 8 മുതൽ ​ 15 വരെ തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങൽ, കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, തി​രു​വ​ല്ല, കൊ​ച്ചി, ക​ട്ട​പ്പ​ന, കോ​ഴി​ക്കോ​ട്, കോ​ട്ട​യം എ​ന്നീ സ്ഥ​ല​ങ്ങ​ളിൽ ആ​രം​ഭി​ക്കും. ഓൺ​ലൈൻ ക്ലാ​സു​ക​ളും ല​ഭ്യ​മാ​ണ്. കൂ​ടു​തൽ വി​വ​ര​ങ്ങൾക്ക് ബ​ന്ധ​പ്പെ​ടു​ക. ഫോൺ: 9895474958, 6282685172.