കൊല്ലം: ഗാ​ന്ധി​യൻ സ്റ്റ​ഡി സെന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ന​ട​ത്തു​ന്ന ആ​റു​മാ​സം വ​രെ ധൈർഘ്യ​മു​ള്ള വി​വി​ധ തൊ​ഴിൽ പ​രി​ശീ​ല​ന കോ​ഴ്‌​സു​ക​ളി​ലേ​ക്ക് വ​നി​ത​കൾ​ക്ക് അ​പേ​ക്ഷി​ക്കാം. വ​സ്​ത്ര നിർ​മ്മാ​ണ​ത്തി​നു​ള്ള പ​രി​ശീ​ല​നം, ക​ട്ടിം​ഗ് ആൻ​ഡ് ടൈ​ല​റിം​ഗ്, എം​ബ്രോ​യി​ഡ​റി, ഹാന്റി ക്രാഫ്ട്, ഫ്‌​ല​വർ ടെ​ക്‌​നോ​ള​ജി എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. അ​പേ​ക്ഷ​ക​രു​ടെ പ്രാ​യം 15 നും 50 നും മ​ദ്ധ്യേ. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​കൾ ജൂ​ലായ് 5 ന​കം പ്രോ​ജ​ക്ട് ഓ​ഫീ​സർ, ഗാ​ന്ധി സ്റ്റ​ഡി സെന്റർ, ക​ച്ചേ​രി പി., കൊ​ല്ലം 13 എ​ന്ന വി​ലാ​സ​ത്തിൽ ല​ഭിക്ക​ണം. ഫോൺ:​ 04742797478, 93872 24 936.