തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതനയുടെ 176 -ാം പ്രതിമാസ പരിപാടിയായി കവി വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണം നടന്നു. കന്നേറ്റി ധന്വന്തരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.എൻ.കെ.നമ്പൂതിരി നിർവഹിച്ചു. സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആദിനാട് തുളസി സ്വാഗതം പറഞ്ഞു. പ്രൊഫ.അമൃതകുമാരി, ഡോ.എം.ജമാലുദ്ദീൻ കുഞ്ഞ്, നന്ദകുമാർ വള്ളിക്കാവ്, തോപ്പിൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ഉണ്ണിമായ, മഹേശ്വരിഅമ്മ എന്നിവർ കവിത ചൊല്ലി, ജയചന്ദ്രൻ തൊടിയൂർ നന്ദി പറഞ്ഞു.