കരുനാഗപ്പള്ളി : അഴീക്കൽ ഗവ.ഹൈസ്കൂളിന് കൊല്ലം വിമുക്തി മിഷന്റെ ആദരവ്. കൗമാര കാലഘട്ടത്തിൽ കുട്ടികൾ വഴി തെറ്റി പോകാതിരിക്കാൻ "ബി വിത്ത് യു" എന്ന ഹ്രസ്വചിത്രം നിർമ്മിച്ച് ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവർത്തന സന്ദേശം നൽകിയതിനാണ് അംഗീകാരം.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ജില്ലാ തല ഉദ്ഘാടന വേദിയിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരിയിൽ നിന്ന്
സ്കൂളിന്റെ പ്രധമാദ്ധ്യാപിക കെ.എൽ.സ്മിത ഉപഹാരം ഏറ്റുവാങ്ങി.ഹ്രസ്വ ചിത്രത്തിൻ അഭിനയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്, ജില്ലാ പഞ്ചായത്ത് അംഗം വസന്ത രമേശ്, അലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് അസി.എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാൽ, എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്.മനോജ് കുമാർ , ഗ്രാമപഞ്ചായത്ത് അംഗം ശ്യാംകുമാർ, പി.ടി.എ പ്രസിഡന്റ് ലിജി മോൻ, ഹ്രസ്വ ചിത്രത്തിന്റെ സംവിധായകൻ കിരൺ ന്യൂ പിറ്റൽ, അലൂമ്നി അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ , സ്റ്റാഫ് സെക്രട്ടറി സുജാ രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.